ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

New Update
mock drill alappuzha

ആലപ്പുഴ: ആലപ്പുഴ ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.

Advertisment

ആശുപത്രിക്കുള്ളിൽ തീപിടുത്തം ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. 

ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി ഫയർഫോഴ്സും ആശുപത്രി അധികൃതരും ചേർന്ന് നിയന്ത്രണ വിധേയമാക്കുകയും പരിക്കുപറ്റിയവരെ ട്രയാജ് നടത്തി ശരിയായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്. 

mock drill alappuzha-2

ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പൊലീസുകാരും ആശുപത്രി സുരക്ഷാജീവനക്കാരും ചേർന്ന് ആളുകളെയും ബാക്കിയുള്ള രോഗികളെയും അസംബ്ലി പോയിന്റിൽ സുരക്ഷിതരായി എത്തിച്ചു.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ, ഫയർ സ്റ്റേഷൻ ഓഫീസർമാരായ സാമുവൽ കുമാർ, സക്കീർ ഹുസൈൻ, കൃഷ്ണദാസ്, ബെഞ്ചമിൻ, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ കണ്ണൻ, അംബുജാക്ഷൻ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ചിന്തു, ആർ എം ഒ ഡോ. സെൻ, എ ആർ എം ഒമാരായ ഡോ. പ്രിയദർശൻ, ഡോ. ധന്യ, നഴ്സിംഗ് സൂപ്രണ്ടുമാരായ ഹേമ, മിനി എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.

Advertisment