ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/91y4fvKad0wiTuTC0KSw.jpg)
ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി എം.എസ്. സ്വാമിനാഥന്റെ പേരിൽ അറിയപ്പെടും.
Advertisment
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന എം. എസ്. സ്വാമിനാഥൻ അനുസ്മരണ സമ്മേളനത്തിൽ കൃഷിമന്ത്രി പി. പ്രസാദാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം. എസ് സ്വാമിനാഥന്റെ ജന്മനാട് കൂടിയാണ് കുട്ടനാട്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ 1940ലാണ് നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പിൽ സ്ഥാപിതമാകുന്നത്.