മുഹമ്മ : സ്വർണ വ്യാപാരി സയിനയിഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ.
മോഷണമുതൽ വീണ്ടെടുക്കാൻ പ്രതിയുമായെത്തിയ പോലീസ് സ്വർണ വ്യാപാരിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് പോലീസ് തെളിവെടുപ്പിനായി കടയിലെത്തിച്ചപ്പോൾ വ്യാപാരി കടയിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന സയിനയിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കടുത്തുരുത്തി പോലീസിന്റെ ഗുരുതര വീഴ്ചയാണ് സ്വർണ വ്യാപാരിയുടെ മരണത്തലേക്ക് നയിച്ചതെന്ന് കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
പോലീസ് റിക്കവറി മാനദണ്‌ഡങ്ങൾ ഒന്നും പാലിക്കാതെയാണ് മോഷണ മുതൽ വീണ്ടെടുക്കാനെത്തിയത് . മോഷണ സ്വർണം വിറ്റ വ്യക്തി പറയപ്പെടുന്ന ദിവസം കടയിൽ വന്നിട്ടുണ്ടോ എന്ന് പോലീസ് സി സി ടി വിപരിശോധിച്ച് ഉറപ്പ് വരുത്തണമായിരുന്നു.
കടയിൽ സി.സി. ടി. വിഇല്ലങ്കിൽ പ്രദേശത്തെ സി.സി.ടി.വി. പരിശോധിച്ച് പ്രതി കടയിൽ എത്തിയതായി ഉറപ്പാക്കണമായിരുന്നു എന്ന് വ്യാപര സംഘടന കുറ്റപ്പെടുത്തി.
കടയിൽ എത്തുന്നതിന് മുമ്പ് അടുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം അവിടത്തെ പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ വേണമായിരുന്നു നടപടിക്രമങ്ങൾ പാലിക്കാൻ.
എന്നാൽ അടുത്ത പോലീസ് സ്റ്റേഷനിൽ സംഭവമുണ്ടായ ശേഷം മാത്രമെ പോലീസ് അറിയിച്ചത്. മോഷണം നടത്തിയ വ്യക്തിക്ക് സ്ഥാപക ജന്മഗ വസ്തുക്കൾ ഉണ്ടങ്കിലും അതു കണ്ട് കെട്ടാതെ തൊണ്ടിമുതലിൻ്റെ പേരിൽ വ്യാപാരി പണം നൽകി വാങ്ങുന്ന സ്വർണ്ണം ഒരു മാനദണ്ഡവുമില്ലാതെ റിക്കവറി ചെയ്യുന്ന നിയമനടപടി പൊളിച്ച് എഴുതണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.
രാധാകൃഷ്ണന്റെ മരണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ബി. ഗോവിന്ദൻ ഭീമ യുടെ നിർദ്ദേശത്തെ തുടർന്ന് ഓൾ കേരളഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റസ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര .ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, ജനറൽസെക്രട്ടറി വർഗീസ് വല്യാക്കൻ 'ട്രഷറർ എബി തോമസ്, സെക്രട്ടറി കെ. നാസർ എന്നിവർ വിവരശേഖരണാത്ഥം സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.
6ന് വൈകിട്ട് 4 മണിക്കാണ് രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഈ വിവരം പോലീസ് ബന്ധുക്കളെ അറിയിക്കുന്നത് പിറ്റെ ദിവസമാണ്.
അടുത്ത പോലീസ് സ്റ്റേഷനിൽ പോലും തെളിവെടുപ്പിനെത്തുന്ന വിവരം റിപ്പോർട്ട് ചെയ്തിട്ടില്ല.
കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെയും മോഷ്ടാവിനെയും കൂട്ടിയാണ് പോലീസ് കടയിൽ എത്തിയത്. കട തുറപ്പിച്ച ശേഷം കടയിൽ വെച്ച് രാധാകൃഷണനെ പോലീസ് ഭീകരമായി മർദ്ദിക്കുകയായിരുന്നു.
മോഷ്ടാവിനെ പ്രത്യേക പരിഗണന നൽകി മോഷണ മുതൽ അറിയാതെയാണേൽ പോലും മേടിച്ചു പോയതിന്റെ പേരിൽ വ്യാപാരി ഭീകര മർദ്ദനത്തിനിരയാവേണ്ടി വന്നു എന്ന് സംഘടനയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവരം ഇന്ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും.