/sathyam/media/media_files/hyzgPedIYiO5LoEf1Rmj.jpg)
ആലപ്പുഴ : മുല്ലക്കൽ ജുവൽ സ്ട്രീറ്റ് ഇരുട്ടിലായിട്ട് ദിവസങ്ങൾ ആയി സ്വർണ്ണവ്യാപാര കേന്ദ്രമായ മുല്ലക്കൽ കടകളിൽ നാമമാത്രമായ കച്ചവട സ്ഥാപനങ്ങളിൽ മാത്രമാണ് സെക്യൂരിറ്റി ഉള്ളത്. പോലീസിന്റെനൈറ്റ് പെട്രോളിങ്ങ് പോലും ഈ മേഖലയിൽ ഇല്ല സ്വർണ്ണ വില കുതിച്ച് ഉയരുന്നത് തസ്ക്കരന്മാരെ കൂടുതൽ ആകർഷിക്കുന്ന മേഖലയാണ് ഇത് രാത്രികാലങ്ങളിൽ അപരിചിതർ ഈ മേഖലയിലൂടെ കടന്ന് പോകുന്നത് കടക്കാർ സ്ഥാപിച്ചുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
കൂട്ടമായി വന്ന് അക്രമണം നടത്തിയാൽ ചെറുത്ത്നില്ലിന് പ്രാപ്തരല്ല നിലവിലെ സെക്യൂരിറ്റി ജീവനക്കാർ നേരത്തെ കെ.സുരേന്ദ്രൻ ജില്ല പോലീസ്ചീഫ് ആയിരുന്ന സമയത്ത് മുല്ലക്കലുള്ള ഒരു ജുവലറിയിൽ മോഷണം നടന്നതിനെ തുടർന്ന് ജില്ലാ പോലീസ് ചീഫിന്റെ നിർദ്ദേശപ്രകാരം 14 ലക്ഷം രൂപ ചില വഴിച്ച് സീറോ ജംഗ്ഷൻ മുതൽ ജെട്ടി റോഡ് വരെ പോലീസ് നീരീക്ഷണത്തിൽ ക്യാമറ ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു.
ജില്ലാ പോലീസ് ചീഫ് ജില്ല വിട്ടതോടെ പോലീസ് നിരീക്ഷണ ക്യാമറകൾ ഒന്ന് ഒന്നായി കാണാതായി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മറ്റ് ക്യാമറകളും കാണാതായി ക്യാമറ സ്ഥാപിച്ചതോടെ മുല്ലക്കൽ പോലീസ് നിരീക്ഷണത്തിൽ സുരക്ഷിതമാവുകയും . കുറ്റകൃത്യം കുറയുകയും ചെയ്തിരുന്നു മുല്ലക്കൽ ഭാഗത്തെ സ്ട്രീറ്റ് ലൈറ്റ് തെളിയിക്കുകയും. പോലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും വേണമെന്ന് ആൾ കേരളഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. നാസർ ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us