ചേർത്തലയിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല എംവിഐ കെജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് അറസ്റ്റ് ചെയ്തത്.

ഡ്രൈവിങ് സ്കൂൾ ഉടമയുടെ പക്കൽ നിന്നു 5,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വീട്ടിൽ നിന്നു പിടികൂടിയത്. വലിയ തോതിൽ പണം ആവശ്യപ്പെടുന്നതായി ഇയാൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

New Update
bribe

ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല എംവിഐ കെജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് അറസ്റ്റ് ചെയ്തത്.

Advertisment

ഡ്രൈവിങ് സ്കൂൾ ഉടമയുടെ പക്കൽ നിന്നു 5,600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വീട്ടിൽ നിന്നു പിടികൂടിയത്.

 വലിയ തോതിൽ പണം ആവശ്യപ്പെടുന്നതായി ഇയാൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നത്. റീടെസ്റ്റിനു വാഹനങ്ങളുമായി വരുന്നവരെ ഇയാൾ നിരന്തരം കാത്തു നിർത്തിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായും പരാതികളുണ്ട്.

വാഹനം റീടെസ്റ്റ് ചെയ്യണമെങ്കിൽ ഏജന്റമാർ തലേ ദിവസം കൈക്കൂലി പണം ഇയാൾക്കു എത്തിച്ചു നൽകണം.

പണം നൽകാത്തവരുടെ ടെസ്റ്റ് മുട്ടപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതും പതിവായിരുന്നു.

ഇതോടെയാണ് പലരും പണം നൽകാൻ നിർബന്ധിതരാകുന്നത്. ഡ്രൈവിങ് ടെസ്റ്റിനു കമ്മീഷൻ ഇനത്തിലും ഇയാൾ പണം വാങ്ങുന്നതായി പരാതിയുണ്ടായിരുന്നു.

Advertisment