നവകേരള സദസ്സ്: കായംകുളം നിയോജക മണ്ഡലത്തിൽ സ്വാഗത സംഘം ഓഫീസ് തുറന്നു

author-image
ഇ.എം റഷീദ്
New Update
c

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ 2023 ഡിസംബർ 16ാം തീയതി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന "നവകേരള സദസ്സിന്റെ " സ്വാഗത സംഘം ഓഫീസിന്റെ ഉത്ഘാടനം  കായംകുളം എംഎൽഎ യു പ്രതിഭ നിർച്ചഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കായംകുളം റസ്റ്റ് ഹൗസിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചത്.

Advertisment

g

നഗരസഭ ചെയർപേഴ്സൺ പി ശശികല, വൈസ് ചെയർമാൻ ജെ ആദർശ്,ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അംബുജാക്ഷി ടീച്ചർ, ഇന്ദിര ദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥൻ, എൽ ഉഷ, കെ ദീപ, സി സുധാകര കുറുപ്പ്, സി പി എം നേതാവ് അഡ്വ.കെ എച്ച് ബാബു ജാൻ, സി പി എം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, 

കായംകുളം മണ്ഡലം എൽ ഡി എഫ് കൺവീനർ അഡ്വ. എ ഷാജഹാൻ, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ, എൻ സി പി മണ്ഡലം പ്രസിഡന്റ് ലിയാക്കത്ത് പറമ്പി, കേരള കോൺഗ്രസ്‌ എം നേതാവ് അഡ്വ. ജോസഫ് ജോൺ, സക്കീർ മല്ലഞ്ചേരി, പി ഗാനകുമാർ, കെ മോഹനൻ, സി പി എം സംസ്ഥാന നേതാവ് ഷേക്ക് പി ഹാരീസ്, മുൻ മുനിസിപ്പൽ ചെയർമാൻ എം ആർ രാജശേഖരൻ, സംഘാടക സമിതി കൺവീനർ വി സുദേശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment