ഓണം സ്വർണോത്സവം തുടങ്ങി; ഫെസ്റ്റിവൽ വ്യാപാരം സുഗമമാക്കണം - ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുവള്ളി സുരേന്ദ്രൻ

'ഓണം സ്വർണോത്സവം' സമ്മാന പദ്ധതി പ്രഖ്യാപനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ നിർവ്വഹിച്ചു.

New Update
onam swarnolsavam

ഓൾ കേരള ഗോൾഡ് ആൻ്റ് സില്‍വർ മർച്ചൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണം സ്വർണോത്സവം സംസ്ഥാനതല ഉദ്ഘാടനം എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുവള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, റോയി പലത്ര, സബിൽ രാജ്, മുനിസിപ്പല്‍ ചെയർപേഴ്സൺ കെ.കെ. ജയമ്മ, എ.കെ. അഫ്സൽ, നസീർ പുന്നക്കൽ, എം.പി ഗുരു ദയാൽ, ബ്രദേഴ്സ് റഷീദ്, കൊണ്ടോട്ടി എൻ.വി പ്രകാശൻ, ജോസ് ആറാത്തുപള്ളി എന്നിവർ സമീപം

ആലപ്പുഴ: ഫെസ്റ്റിവൽ സീസണിൽ കൂടുതൽ വ്യാപാരം ലക്ഷ്യമിട്ട് വായ്പ എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിൽ അനധികൃത പരിശോധനകൾ നടത്തി വ്യാപാരികളെ ഉപദ്രവിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഒഴിവാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുവള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

Advertisment

എകെജിഎസ്എംഎ 'ഓണം സ്വർണ്ണോത്സവം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ 7 മുതൽ സെപ്റ്റബർ 7 വരെ നീണ്ട് നിൽക്കുന്ന ഓണം  സ്വർണോത്സവ വേളയിൽ സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് സമ്മാനവും ബംബർ സമ്മാനവും നൽകുന്നതാണ് പദ്ധതി. 

'ഓണം സ്വർണോത്സവം' സമ്മാന പദ്ധതി പ്രഖ്യാപനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ നിർവ്വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയി പലത്ര അദ്ധ്യക്ഷത വഹിച്ചു. 

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം സബിൽ രാജ്, വ്യാപാരി സമിതി നേതാവ് എ.കെ അഫ്സൽ, എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ അഡ്വ. എ. അബ്ദുൽ നാസർ, സെക്രട്ടറി കൊണ്ടോട്ടി എൻ.വി പ്രകാശ്, കേരള സ്റ്റേറ്റ് ടാക്സ് കൺസൾട്ടൻറ് ആൻ്റ് പ്രാക്ടീഷണൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എഎൻ പുരം ശിവകുമാർ, ജോസ് ആറാത്തുപള്ളി, എകെജിഎസ്എംഎ ഭാരവാഹികളായ നസീർ പുന്നക്കൽ, കെ.നാസർ, ബ്രദേഴ്സ് റഷീദ്, എം.പി ഗുരു ദയാൽ എന്നിവർ പ്രസംഗിച്ചു.

alappuzha onam swarnolsavam
Advertisment