ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ: ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്ന് മന്ത്രി പി പ്രസാദ്

New Update
prasad

ആലപ്പുഴ: ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

ഭരണഘടനയ്ക്ക് മുകളിൽ മറ്റൊരു പ്രാണ പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ വിഷയങ്ങൾ പ്രസംഗത്തിൽ മന്ത്രി വിമർശിച്ചു.

മണിപ്പൂരിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു. പൗരത്വം അപകടത്തിലാകുന്നു എന്ന് കരുതുന്നവർ രാജ്യത്തുണ്ട്. ഈ ഭയങ്ങൾ മാറാൻ ഭരണഘടനയെ പ്രാണനാക്കി പ്രതിഷ്ഠിക്കണം. ഭരണഘടന സംരക്ഷണത്തിൽ എല്ലാവരും പങ്കാളികളാകണം.

ഫെഡറലിസത്തിന് കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, കേരളം ആശ്വാസത്തിൻ്റെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു. കേരള മോഡലിന് ജനശ്രീധയേറി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisment