ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/nixYceHcXyUzpncz7Cbq.jpg)
ആലപ്പുഴ: ലഗേജുമായി പടിക്കെട്ട് ഇറങ്ങുമ്പോള്‍ തെന്നിവീണ് പരിക്കേറ്റ പോര്‍ട്ടര്‍ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ. സോമൻ (71) ആണു മരിച്ചത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ രാവിലെ 11.45നാണ് സംഭവം നടന്നത്.
Advertisment
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനിൽനിന്ന് യാത്രക്കാരുടെ ലഗേജുമായി പോകുമ്പോഴാണ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സരസമ്മ. മക്കൾ: മിനി,സുനു,സുജ. മരുമക്കൾ: സാബു, അനിൽ, മനോജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us