New Update
/sathyam/media/media_files/2024/11/08/RoNaCFIWTEbW1pwLSXWx.jpg)
ആലപ്പുഴ: കേരള സ്കൂൾ കായിക മേളയിൽ പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ 84 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്‌ട്രോങ് ഗേൾ ഓഫ് കേരള ആയും തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രലേഖയെ ആദരിച്ചു.
Advertisment
ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ 10 ക്ലാസ് വിദ്യാർത്ഥിയാണ് ജെ ചന്ദ്രലേഖ.
ആലപ്പുഴ തിരുവമ്പാടി കോർ ഫിറ്റ്നസ് സെന്റർ ജിംനേഷ്യത്തിൽ ചേർന്ന സമ്മേളനത്തിൽ സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം പി.പി പവനൻ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായവി . ടി രാജേഷ്, വി.ജി വിഷ്ണു,ബി. അജേഷ്, ജി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
മുൻകാല പവർ ലിഫ്റ്റിങ് വെയിറ്റ് ലിഫ്റ്റിങ് താരങ്ങളും ചന്ദ്രലേഖയുടെ മാതാപിതാക്കളുമായ മഞ്ജു, സി.എം ജിമ്മിദാസ് എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us