/sathyam/media/media_files/2025/09/22/e8da5d3f-2c72-4f5e-811e-4b3ebebaf2be-2025-09-22-22-47-34.jpg)
കായംകുളം: നിസ്സാരവിഷയങ്ങളിൽ പോലും അത്മഹത്യ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അതിന് കുട്ടികളെ മാനസിക കരുത്തുള്ളവരായി വളർത്താൻ രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കണമെന്നും യു പ്രതിഭ എം.എൽ.എ. ഒരു വീട്ടിൽ ഒരു കുട്ടി മാത്രമുള്ള രക്ഷിതാക്കൾ ഇന്ന് വലിയ ആശങ്കയിലാണെന്നും പ്രതിഭ പറഞ്ഞു.
എം.ഇ.എസ് കായംകുളം യൂണിറ്റ് കമ്മിറ്റി കായംകുളം വ്യാപാരഭവനിൽ സംഘടിപ്പിച്ച പ്രതിഭസംഗമoഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി അബുൽ റഷി ഐ.പിഎസ് അവാർഡുദാനം നിർവ്വഹിച്ചു.
എം.ഇ.എസ് ജില്ലാ പ്രസിഡൻ്റ് അഡ്വ.എ.എ റസ്സാഖ് മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.എസ് കായംകുളം യൂണിറ്റ് പ്രസിഡൻ്റ് അഡ്വ.എസ്.അബദുൽ റഷീദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി യു.എ.റഷീദ് ചീരാമത്ത് സ്വാഗതം പറഞ്ഞു.
97-ാമത് ഓസ്കാർ അവാർഡ് ലഭിച്ച സിനിമാ പ്രവർത്തകൻ അലിഫ് അഷ്റഫ് , സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഐ.എ എസ് കരസ്ഥമാക്കിയ നജ്മാ-എ.സലാം, മുതിർന്നമാധ്യമ പ്രവർത്തകൻ വാഹിദ്, അടക്കം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 63 - പേരെ യോഗത്തിൽ വെച്ചു ആദരിച്ചു .
എം.ഇ.എസ് ഭാരവാഹികളായിരുന്ന എം.എസ് നൗഷാദ്, ഷറഫുദ്ദിൻ വടക്കേതലയ്ക്കൽ എന്നിവരെ ബാബു പടിപ്പുരക്കൽ അനുസ്മരിച്ചു. കെ.എം ഷരീഫ് കല്ലുമ്മൂട്ടിൽ, സൂര്യ മുഹമ്മദ്, ക്വാളിറ്റി അഷറഫ് എന്നിവർ പ്രസംഗിച്ചു. ഹാഫിസ് അമീർ മൗലവി ഖിറാഅത്ത് നടത്തി.