ആലപ്പുഴ : കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഒരു പ്രതിവിധി അല്ലന്ന് ജില്ലാ ജഡ്ജി ജോബിൻസെബാസ്റ്റ്യൻ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും, ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചൈൾഡ് റൈറ്റ്സ്‌വീക്കിന്റെ ഭാഗമായി കുട്ടികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ , ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ല പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ ,ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ എന്നിവർ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.