/sathyam/media/media_files/INTLSyEvbR3nCIU6ezG6.jpg)
ആലപ്പുഴ: അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് പുന്തല സ്വദേശിനി വിനീത (36) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വിനീതയുടെ ഭർത്താവ് പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവർ ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.
പുറക്കാട് ജംഗ്ഷന് വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. കാൽനടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചതാണ് അപകടത്തിന് കാരണം. സൈക്കിളിൽ തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസിടിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി.
സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ (65) എന്നിവർ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us