കൊടും ചൂടിനിടെ ആശ്വാസ മഴയെത്തുന്നു; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
heavy rain in uk-2

ആലപ്പുഴ: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടു ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്കു സാധ്യതയുണ്ട്.

Advertisment

ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം മറ്റ് ജില്ലകളിൽ ഉയർന്ന താപനില തുടരും. പാലക്കാട്, കൊല്ലം ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന രീതിയിൽ ചൂട് കൂടുന്നത്. രണ്ടിടത്തും ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തും.

കൂടാതെ കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. നിലവിൽ താപനില സാധാരണയേക്കാൾ 2 - 3 ഡിഗ്രി സെൽഷ്യസ് കൂടുതലാകുമെന്നാണ് മുന്നറിയിപ്പ്. 

Advertisment