രാജ്യസഭാ സീറ്റ് ബലി കഴിച്ച് കെ സി വേണുഗോപാല്‍ മത്സരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം തെറ്റ്; കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
878888

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാ സീറ്റ് ബലി കഴിച്ച് കെ സി വേണുഗോപാല്‍ മത്സരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം തെറ്റാണെന്നും കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Advertisment

കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നു. ജനങ്ങള്‍ യുഡിഎഫിന് കെ സി വേണുഗോപാല്‍ മത്സരിക്കുന്നു എന്നത് സിപിഐഎമ്മിന്റെ തെറ്റായ പ്രചരണമാണ്.

ലോക്‌സഭയാണ് പ്രധാനം. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് കാര്യം. അതിന് ലോക്‌സഭയില്‍ എംപിമാര്‍ വേണം, കൂടുതല്‍ സീറ്റ് വേണം. സിപിഐഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. ബിജെപി-സിപിഐഎം ധാരണ ശക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Advertisment