/sathyam/media/media_files/GZAMxy9U10yoafYCbtfz.jpg)
മാവേലിക്കര: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പേർക്കാണ് മാവേലിക്കര കോടതി തൂക്കുകയർ വിധിച്ചത്. അത്യപൂർവങ്ങളിൽ അപൂർവമായ കേസായാണ് രൺജിത്ത് വധക്കേസിനെ കോടതി പരിഗണിച്ചത്.
കേസിൽ പ്രോസിക്യൂൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന വാദം കോടതി ശരിവച്ചു.
രൺജിത്ത് ശ്രീനിവാസന്റെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തവും, ഒന്ന് മുതൽ 15 വരെയുള്ള പ്രതികൾക്ക് വധശിക്ഷയും ലഭിച്ചിട്ടുണ്ട്.
പിഴ തുകയായ ആറ് ലക്ഷം രൂപ രൺജിത്ത് ശ്രീനിവാസന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മക്കൾക്കും നൽകണമെന്ന് കോടതി വിധിച്ചു.
കേസിലെ പ്രതികൾപിഎഫ്‌ഐ, എസ്ഡിപിഐ ബന്ധമുള്ളവരാണെന്ന് കോടതി അംഗീകരിച്ചു. അപൂർവങ്ങളിൽ അപൂർവമായ രീതിയിൽ മുന്നൊരുക്കത്തോടെ, നേരത്തെ തന്നെ ലിസ്റ്റ് തയാറാക്കി അതിരാവിലെ അതിക്രമിച്ച് കയറി, സ്ത്രീകളുടേയും കുട്ടിയുടേയും മുന്നിൽ വച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്.
പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലുള്ള കൊലപാതകമെന്നായിരുന്നു ഡിഫൻസ് വാദമെങ്കിലും ആ വാദം മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ തള്ളിപ്പോവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us