മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടു; കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു

New Update
saji cheriyan-2

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാൻ്റെ കാറിൽ ഇടിക്കുകയായിരുന്നു.

Advertisment

കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ.