New Update
/sathyam/media/media_files/2025/12/23/santa-walkthon-2025-12-23-18-01-56.jpg)
എഐ നിര്‍മ്മിത ചിത്രം
ആലപ്പുഴ: മതസൗഹാർദത്തിൻ്റെ സന്ദേശവുമായി ക്രിസ്തുമസ് സാന്താ വാക്കത്തോൺ നാളെ ബുധനാഴ്ച അത്ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ആൽ പെറ്റ് ഗ്രൗണ്ടിൽ രാവിലെ 6.30 ന് ആരംഭിക്കും.
Advertisment
വാക്കതോണിൽ നൂറ് കണക്കിന് സാന്താമാർ പങ്കെടുക്കും. ആലപ്പുഴയിൽ ആദ്യമായാണ് ക്രിസ്തുമസ് തലേന്ന് ഇത്തരത്തിലുള്ള ക്രിസ്തുമസ് ആഘോഷ മതസൗഹാർദ്ദ സന്ദേശം നൽകുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
വാക്കത്തോണിൽ സാന്താ തൊപ്പിയണിഞ്ഞ് ചുകപ്പ് ടിഷർട്ട് ധരിച്ചാണ് സാന്താമാർ പങ്കെടുക്കുന്നത്. പി.പി ചിത്തരഞ്ജൻ എം.എൽ.എ മുഖ്യ അതിഥിയായി പങ്കെടുത്തു ക്രിസ്തുമസ് സന്ദേശം നൽകും.
അത്ലറ്റിക്കോഡി ആലപ്പി പ്രസിഡൻ്റ് അഡ്വ - കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us