ആലപ്പുഴ: ക്രിസ്തുമസ് വരവ് അറിയിച്ച് അത്ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ സാന്തമാർ പങ്കെടുത്ത വാക്കത്തോണിൽ കുട്ടികളും മുതിർന്നവും അത്‌ലറ്റുകളുമായ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.
റിക്രിയേഷൻ ഗ്രൗണ്ടിന് സമീപമുള്ള ആൽപൈറ്റ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ നാൽപ്പാലത്തെ വലം വെച്ച് നഗരത്തിലൂടെ സഞ്ചരിച്ചു. രാവിലെ 7ന് ആരംഭിച്ച സാന്താ വാക്കത്തോണിൻ്റെ വരവ് അറിയിച്ച് കരോൾ മ്യൂസിക്ക്, തുറന്ന ജീപ്പിൽ ക്രിസ്തുമസ് പാപ്പായും പിന്നാലെ സാന്താ തൊപ്പിയും ചുകപ്പും വെള്ളയും ടി ഷർട്ട് അണിഞ്ഞ് സാന്തമാരും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/12/24/santa-walkaton-2-2025-12-24-14-36-46.jpg)
വാക്കത്തോൺ പി.പി ചിത്തരഞ്ജൻ എം.എൽ.എ. ഫ്ളാഗ് ഓഫ് നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്തു. സഹജീവികളെ ചേർത്ത് നിർത്തി പരസ്പര സഹായങ്ങൾ നൽകി ആഘോഷങ്ങളെ വരവേൽക്കണമെന്ന് പി.പി. ചിത്തരഞ്ജൻ പറഞ്ഞു.
അത് ലറ്റിക്കോഡി ആലപ്പി പ്രസിഡൻ്റ് അഡ്വ - കൂര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് വി.ജി. വിഷ്ണു മുഖ്യപ്രഭാഷണം നടത്തി.
ജീവേഷ്, പി.കെ. അനിൽ തങ്കമണി, ഫിലിപ്പ് തോമസ്, പ്രജീഷ് ദേവസ്യ, ഡോ. എസ്. രൂപേഷ്, എ.വി.ജെ. ബാലൻ, എന്നിവർ നേതൃത്വം നൽകി.