ചമ്പക്കുളം മൂലം വള്ളംകളി; ആലപ്പുഴയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല

New Update
school ope

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

Advertisment

കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

Advertisment