ശാസ്ത്ര നേട്ടങ്ങളെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്നു: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ

സയൻസിനെ മതത്തോട് അടുപ്പിക്കാനുള്ള ശ്രമം ശാസ്ത്രത്തെ പിന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു

author-image
കെ. നാസര്‍
New Update
science

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര സെമിനാറിൽ പങ്കെടുക്കുന്ന കുട്ടികൾ

ആലപ്പുഴ: ശാസ്ത്രരംഗത്തെ നേട്ടങ്ങളെ താഴ്ത്തികെട്ടാനും മതത്തെ ശാസ്ത്രബോധത്തിന് മുകളിൽ പ്രതിഷ്ടിക്കാനുള്ള ഫാസിസ്റ്റ് ഭരണരീതി നാടിന് ആപത്താണന്ന് സി.പി..എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. 

Advertisment

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്ന് വരുന്ന ശാസ്ത്ര ചരിത്ര ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയൻസിനെ മതത്തോട് അടുപ്പിക്കാനുള്ള ശ്രമം ശാസ്ത്രത്തെ പിന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

scence2

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി മഹീന്ദ്രൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ബാല അവകാശ കമ്മീഷൻ അംഗം അഡ്വ - ജലജ ചന്ദ്രൻ, തിലകരാജ്, അഭിറാം, കെ. നാസർ, ടി.എ. നവാസ്, വർഷ എന്നിവർ സംസാരിച്ചു. 

ചിമ്പാൻസി നിബനാണിനി എ.ഐ. അനുബന്ധം, എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിരാം രഞ്ജിത്ത്, ബി.എസ്. പിൻ്റു, ഗൗതം കൃഷ്ണ, വാസുദേവ് എന്നിവർ പങ്കെടുത്തു.

ചരിത്രം ഉറങ്ങാത്തെ വഴികൾ തേടി വയലാർ രാമവർമ്മ ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങളും വീട്ടുകളും സന്ദർശിച്ചു.

Advertisment