ആലപ്പുഴയില്‍ എസ്ഐആര്‍ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലയിൽ എസ്ഐആർ നടപടികൾ 95 ശതമാനം പൂർത്തീകരിക്കാനായി - ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ്

New Update
SIR kayaking fest

ആലപ്പുഴ: ജില്ലയിൽ എസ്ഐആർ നടപടികൾ 95 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതായി ജില്ലാ കളക്ടർ അലക്സ് വര്‍ഗീസ് പറഞ്ഞു. 

Advertisment

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആര്‍) പ്രചാരണാര്‍ഥം സംഘടിപ്പിച്ച എസ് ഐ ആര്‍ കയാക്കിങ് ഫെസ്റ്റ് ചുങ്കം ജെട്ടിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നൂറ് ശതമാനം എസ്ഐആർ നടപടികൾ പൂർത്തീകരിച്ചുകൊണ്ട് സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ കുട്ടനാട് ഒന്നാം സ്ഥാനം കൈവരിച്ചതായും ജില്ലയിൽ നിയോഗിക്കപ്പെട്ട ബിഎൽഒമാർ, ബിആർഓമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് അഭിമാനകരമായ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെല്‍, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, ടൂറിസം വകുപ്പ്, സായി വാട്ടര്‍ സ്പോട്സ് സെന്റര്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ചുങ്കം ജെട്ടിയില്‍ നിന്ന് പള്ളാത്തുരുത്തി വരെയാണ് കയാക്കിങ് ബോട്ടുകളുടെ പ്രദര്‍ശന തുഴയല്‍ സംഘടിപ്പിച്ചത്. 

sir kayaking fest-2

പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് ബിജു, കനോയിങ് കയാക്കിംഗ് അസോസിയേഷൻ പ്രസിഡന്റ് റജി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയ്, അമ്പലപ്പുഴ തഹസിൽദാർ എസ്. അൻവർ, ജില്ല എസ്ഐആർ നോഡൽ ഓഫീസർ വിനോദ് പി ലാൽ, സായി പരിശീലകൻ സിജി കുമാർ, സായി സ്പോര്‍ട്സ് സെന്റർ  ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായിക താരങ്ങള്‍, ജില്ലയിലെ ബിഎല്‍ഒമാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment