പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സന്തോഷം; മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്, വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്; സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്ന് ശോഭാ സുരേന്ദ്രന്‍

New Update
sobha surendran new

ആലപ്പുഴ: കോൺഗ്രസ് വിട്ട് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം രാശിയുള്ള ദിവസമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Advertisment

മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരമുരളീധരനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു..

പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാനാവില്ല.

ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. എന്നാൽ കെ മുരളീധരന്റെ വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും നിരാശയിൽ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisment