പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ല, വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്ന് പറയാന്‍ ഒരു ഉപദേശകന്റെ രൂപത്തില്‍ ഒരാള്‍ വന്നു; പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍

ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതു ഉള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
Usobha nttitled1.jpg

ആലപ്പുഴ: ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പ്രമുഖ ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കി.

Advertisment

ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതു ഉള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം. പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ലെന്നും ശോഭ പറഞ്ഞു. 13 വയസുമുതല്‍ താന്‍ ഈ സമൂഹത്തിന് മുന്നിലുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന്റെ റിപ്പോര്‍ട്ടറിന് തന്നോട് ചോദിക്കാനുള്ള സമയമുണ്ടായിരുന്നു. അതു ചെയ്തില്ലെന്നും ശോഭ വിമര്‍ശിച്ചു.

ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ തന്നെ കാണാന്‍ വന്നു. വെള്ളാപ്പള്ളിയെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്ന് പറയാന്‍ ഒരു ഉപദേശകന്റെ രൂപത്തില്‍ ഒരാള്‍ വന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം നല്‍കാമെന്ന് പറഞ്ഞു. ഒമ്പത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഒരു മുതലാളിയുടെ അടുത്തും പോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചോദിച്ചിട്ടില്ല. ആലപ്പുഴയില്‍ താന്‍ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് തനിക്കെതിരായ നീക്കമെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

Advertisment