വാറ്റ് കാലത്തെ നികുതി കുടിശ്ശിക അദാലത്ത് നടത്തണം - സ്വർണ്ണവ്യാപാരികൾ

author-image
കെ. നാസര്‍
New Update
alapuzha1.jpg

ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ നിശം കൺവെൻഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു വർഗീസ് വല്യാക്കൻ, റോയി പാലത്ര ,നസീർ പുന്നക്കൽ, കോയിക്കൽ സക്കീർ , കെ.നാസർ , എ.എച്ച്.എം. ഹുസൈൻ എന്നിവർ സമീപം

കായംകുളം :വാറ്റ് നികുതി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കെതിരെ വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നൽകിയ കേസിന്മോൾ അദാലത്ത് നടത്തി തീർപ്പാക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ആൾകേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ നിശാകൺവെൻഷൻ ഉദ്ഘാടനം ചെയ്ത് 

Advertisment

പ്രസംഗിക്കുകയായിരുന്നു അദ്ദേഹം 'സാമ്പത്തിക പ്രതിന്ധിയിലായ ഗവൺമെന്റ് ന് ഇത് മൂലം സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണത്തിൻ്റെ കള്ള കടത്ത് തടയുവാൻ കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതിച്ചുങ്കം അഞ്ച് ശതമാനമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗപ്രസിഡൻ്റ് റോയി പാലത്ര , ബുള്ളിയൻ വിദഗ്ദ്ധൻ നവീൻ മുതുബ ട്ക്കൻ, ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ. ജില്ലാ സെക്രട്ടറിമാരായ എബി തോമസ്, കെ.നാസർ വേണു കൊപ്പാറ,എ.എച്ച്.എം.ഹുസൈൻ, കോയിക്കൽ സക്കീർ ' മുട്ടം നാസർ, മിഥുൻ, എന്നിവർ പ്രസംഗിച്ചു.

Advertisment