തകഴി: 27.65 കോടി രൂപ വരവും 27.56 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്‌പ്രസിഡന്റ് അംബിക ഷിബു അവതരിപ്പിച്ചു.
പ്രസിഡന്റ് എസ് അജയകുമാർ അധ്യക്ഷനായി. ദാരിദ്ര്യലഘൂകരണത്തിന് 7.1 കോടിയും ആരോഗ്യമേഖലയ്‌ക്ക് 1.16 കോടിയും ശുചിത്വം, മാലിന്യസംസ്‌കാരം എന്നിവയ്‌ക്ക് 80.5 ലക്ഷവും കാർഷികമേഖലയ്‌ക്ക് 1.47 കോടിയും വകയിരുത്തി.
ഭവനനിർമാണത്തിന് 4.95 കോടി, പശ്ചാത്തലമേഖലയ്‌ക്ക് 1,42,50,000, കാർഷിക മേഖലയ്‌ക്ക് 85 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 55 ലക്ഷം വീതം വകയിരുത്തി.
വൃദ്ധക്ഷേമപദ്ധതികൾക്കായി 11 ലക്ഷം, കുടിവെള്ളമേഖലയ്‌ക്ക് 52 ലക്ഷം, ശാരീരിക–-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി 12 ലക്ഷം, വനിതക്ഷേമ പദ്ധതികൾക്കായി 12 ലക്ഷം വീതം വകയിരുത്തി.
വിദ്യാഭ്യാസത്തിനും അനുബന്ധ മേഖലകൾക്കുമായി 39 ലക്ഷവും അങ്കണവാടികളുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കലിനും പോഷകാഹാരത്തിനുമായി 35 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.