മങ്കൊമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു

New Update
mankomb car

ആലപ്പുഴ: മങ്കൊമ്പിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ചമ്പക്കുളം കേശവസദനത്തിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന സുശീലയുടെ ഭര്‍ത്താവ് രമേശ്‌ നിസ്സാര പരിക്കോടെ രക്ഷപെട്ടു.

Advertisment

സിപിഎം കുട്ടനാട് ഏരിയ കമ്മറ്റി ഓഫീസിന്‌ സമീപം പകൽ മൂന്നുമണിക്ക് ശേഷമായിരുന്നു സംഭവം. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു.  ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.

Advertisment