Advertisment

അനാവശ്യ വിവാദങ്ങള്‍ അരുത്, സാധാരണ പാർട്ടി പ്രവർത്തകന്റെ അവസരം നഷ്ടമാക്കരുത്: ആലപ്പുഴയിലെ യുഡിഎഫിലെ വിവാദങ്ങളില്‍ പ്രതികരിച്ച്‌  കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ്. സി. കുറ്റിശ്ശേരിൽ

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിൽ നിന്ന് കോൺഗ്രസ് (ഐ) പിൻവാങ്ങണമെന്ന് തോമസ് സി കുറ്റിശ്ശേരിൽ

New Update
Thomas C Kuttisseril

മാവേലിക്കര: ആലപ്പുഴ ജില്ലയിലെ യു ഡി എഫിൽ കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായി കൊണ്ടിരിക്കുന്ന അവകാശ വാദവും വിവാദവും സാധാരണ പാർട്ടി പ്രവർത്തകരുടെ അവസരം തല്ലിക്കെടുത്താനെ ഉപകരിക്കൂ എന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ്.സി. കുറ്റിശ്ശേരിൽ.

Advertisment

സാധാരണ പാർട്ടി പ്രവർത്തകന് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള അവസരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ അസംബ്ലി സീറ്റിനെ ചൊല്ലി കോൺഗ്രസ്( ഐ) ഉയർത്തി കൊണ്ടുവന്ന അവകാശ വാദം യുഡിഎഫിൽ ഭിന്ന ഉളവാക്കുവാനും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് തെരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ ആത്മവീര്യം കുറക്കുവാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

അതുവഴി എല്‍ഡിഎഫിനും ബിജെപിക്കും നേട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ ഇതു പോലുള്ള അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിൽ നിന്ന് കോൺഗ്രസ് (ഐ) പിൻവാങ്ങണമെന്ന് തോമസ് സി കുറ്റിശ്ശേരിൽ ആവശ്യപ്പെട്ടു.

Advertisment