ചിഹ്ന ഭിന്നമായി നിൽക്കുന്നതാണ് കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണം; തോമസ് സി കുറ്റിശ്ശേരിൽ

New Update
thomasUntitled

മാവേലിക്കര: രാഷ്ട്രീയമായും സാമൂഹ്യമായും ചിഹ്ന ഭിന്നമായി നിൽക്കുന്നതാണ് കേരളത്തിലെ കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതിനെ മറികടക്കാൻ കേരള കോൺഗ്രസിൻ്റെ ആവിർഭാവ കാലത്തെപ്പോലെ കർഷക സമൂഹം ഒറ്റെക്കെട്ടായി കേരള കോൺഗ്രസിൽ അണിനിരക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം തോമസ് സി കുറ്റിശ്ശേരിൽ.

Advertisment

ചിഹ്ന ഭിന്നമായി നിൽക്കുന്ന കർഷക സമൂഹം ചവിട്ടിമെതിക്കപ്പെടുന്നു. കർഷക സമൂഹത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസിനെ ശിഥിലീകരിക്കുവാൻ ബാഹ്യശക്തികൾ കാലാകാലങ്ങളായി ശ്രമിക്കുന്നു. ഇതിനു പരിഹാരം കർഷക സമൂഹം മറ്റ് ചിന്തകൾ മറന്ന് കർഷക താൽപര്യം മുഖമുദ്രയാക്കി രാഷ്ട്രീ പ്രവർത്തനം നടത്തുന്ന പി ജെ ജോസഫ് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിൽ അണിനിരക്കണം.

മറ്റുള്ള തൊക്കെ കർഷകൻ്റെ പേരു പറഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ പുറകേ പോകുന്നവരാണ്. പിജെ ജോസഫ് സാറിന് കർഷകരുടെ താൽപര്യമാണ് ജീവ വായു.

കർഷകർ ഏറ്റവും കൂടുതൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ സമയം കർഷക സമൂഹം രാഷ്ട്രീയമായി ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു. വനമലയോര കർഷകർ വന്യമൃഗങ്ങളുടെ അക്രമത്തിൽ കൊല്ലപ്പെടുന്നത് പതിവായിരിക്കുന്നു.

മനുഷ്യന് ജീവിക്കാൻ അന്നം കൊടുക്കുന്ന കർഷകന് അവൻ്റെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കടം കയറി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പാടുപെടുന്നു. നെൽ കർഷകന് അവൻ്റെ ഉത്പന്നങ്ങൾക്ക് സർക്കാർ സംഭരിച്ച നെല്ലിൻ്റെ വില സമയാസമയം ലഭ്യമാകുന്നില്ല.

കടം കയറി കർഷകർ ആത്മഹത്യ ചെയ്യുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ ശക്തമായ രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണ്. കർഷക സമൂഹത്തിൻ്റെ പോരാട്ട വീര്യത്തിൻ്റെ സുവർണ്ണ കാലഘട്ടമായ കേരള കോൺഗ്രസിൻ്റെ ആവിർഭാവ കാലത്തെപ്പോലെ കർഷകർ ഒന്നടങ്കം കേരള കോൺഗ്രസിൽ അണിചേർന്നു കർഷക സമൂഹം ഇന്നു നേരിടുന്ന വെല്ലുവിളികളെ മറികടക്കണമെന്നദ്ദേഹം പറഞ്ഞു.

Advertisment