ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. അപകടം ആ​ല​പ്പു​ഴ എ​ട​ത്വ​യി​ൽ

ത​ക​ഴി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

New Update
accident

എ​ട​ത്വ: ആ​ല​പ്പു​ഴ എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. 

Advertisment

ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു - 29), പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ്.

എ​ട​ത്വ-​ത​ക​ഴി റോ​ഡി​ല്‍ പ​ച്ച ജം​ഗ്ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 8.15 ഓ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 

ത​ക​ഴി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​ന്‍ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബീ​ഷി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ട​ത്വ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. 

മ​ണി​ക്കു​ട്ട​ന്‍റെ മാ​താ​വ് സ​ര​ള​യും സു​ബീ​ഷി​ന്‍റെ പി​താ​വ് സു​രേ​ഷും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മ​ണി​ക്കു​ട്ട​ൻ കെ​ട്ടി​ടം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ക​യാ​ണ്. സു​ബീ​ഷ് ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ ആ​ണ്

Advertisment