Advertisment

കായംകുളം ജലോത്സവം: വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്, വാഹനങ്ങൾ പോകേണ്ട റൂട്ടുകൾ ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
G

ആലപ്പുഴ: കായംകുളം ജലോത്സവത്തിന്റെ സാംസ്കാരിക ഘോഷയാത്രയുമായി ബന്ധപ്പെട്ട് 17 /11/ 2023 തീയതി(വെള്ളിയാഴ്ച )ഉച്ചയ്ക്ക് മൂന്നുമണി മുതൽ വൈകിട്ട് ആറു മണി വരെ ദേശീയപാത 66 ൽ കായംകുളം മുതൽ ഓച്ചിറ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Advertisment

ദേശീയപാത 66 വഴി കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് രണ്ടാംകുറ്റി, പുളിക്കണക്ക്, വഴി മുക്കട ജംഗ്ഷനിൽ എത്തി ദേശീയപാത 66 വഴി പോകേണ്ടതാണെന്ന് കായംകുളം പോലീസ്അറിയിച്ചു.

 

Advertisment