'കേരള മുഖ്യമന്ത്രിയാണെന്ന് എനിക്ക് തോന്നല്‍ വന്നാല്‍ എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?, എന്നെ ഊളമ്പാറയില്‍ അഡ്മിറ്റ് ചെയ്യണം! എന്നെ പിസി ജോര്‍ജുമായിട്ട് കൊത്താനാണോ നിങ്ങള്‍ നോക്കുന്നത്; ചുമ്മായിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വിലയിരുത്താറായിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

New Update
ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത് ; എന്നാല്‍ ഫ്രാങ്കോയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു ;  മതത്തെ തൊട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു , ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ് ; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് വിലയിരുത്താറായിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Advertisment

സ്ഥാനാര്‍ത്ഥി നിര്‍ണയം എല്ലാ കഴിഞ്ഞശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ. ഇതിനെല്ലാമുപരി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടു പോലുമില്ല. ചിലര്‍ പ്രചരണം നടത്തുന്നു എന്നതല്ലാതെ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ എല്ലാം നിര്‍ത്തി, പ്രചാരണങ്ങള്‍ കണ്ടശേഷം അഭിപ്രായം പറയാം. പിസി ജോര്‍ജിന്റെ പ്രതികരണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്നെ പിസി ജോര്‍ജുമായിട്ട് കൊത്താനാണോ നിങ്ങള്‍ നോക്കുന്നത്. അപ്രസക്തനെ പ്രസക്തനാക്കാനാണോ നിങ്ങള്‍ നോക്കുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം.

'കേരള മുഖ്യമന്ത്രിയാണെന്ന് എനിക്ക് തോന്നല്‍ വന്നാല്‍, എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?, എന്നെ ഊളമ്പാറയില്‍ അഡ്മിറ്റ് ചെയ്യണം. സ്‌നേഹമില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കണം. പോയി വീണോളും. അത്രയേ മറുപടി പറയാനുള്ളൂ'വെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്. അര്‍ഹതപ്പെടാത്തത് ഉണ്ട്. ചുമ്മായിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടു നടക്കുന്നതു തന്നെ തെറ്റാണ്'.

'പിസി ജോര്‍ജിനെ ആളാക്കിയ കെ എം മാണിയെ തന്നെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. എല്ലാവരോടും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞപ്പോള്‍ അല്‍പ്പം ചീത്ത ഞങ്ങളും തിരിച്ചുപറഞ്ഞിട്ടുണ്ട്'.

പിസി ജോര്‍ജ് ബിജെപിക്ക് ഭാരമായി മാറുമോയെന്ന ചോദ്യത്തിന്, കാലം കഴിയുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പത്തനംതിട്ടയില്‍ പിസി ജോര്‍ജിന് എന്ത് സ്വാധീനമാണുള്ളത്. അത് നിന്നാല്‍ കാണാമായിരുന്നു. 

വാസ്തവത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പിസി ജോര്‍ജിന് സീറ്റ് കൊടുക്കണമായിരുന്നു എന്നാണ്.

'ഇത്രയും സ്വാധീനമുള്ളയാള്‍, അവിടെ നിന്നാല്‍ ജയിക്കുമെന്നൊക്കെ പറഞ്ഞില്ലേ, ഉണ്ടയില്ലാത്ത വെടി അടിക്കുന്നയാളെ ഒന്നു നിര്‍ത്തി അദ്ദേഹത്തിന്റെ ശക്തി ഒന്നു പരീക്ഷിക്കണമായിരുന്നു. എല്ലാപക്ഷവും തീര്‍ന്നിട്ടാണല്ലോ ഇപ്പോള്‍ ബിജെപിയില്‍ ചെന്ന് ലയിച്ചത്. ആര്‍ക്കും വേണ്ട. ഒടുവിലാണ് ജനപക്ഷം ബിജെപിയില്‍ ലയിച്ചതെന്ന് 'വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Advertisment