കഥാപ്രസംഗ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന കായംകുളം വിമലയേ ആദരിക്കും

author-image
ഇ.എം റഷീദ്
Updated On
New Update
vimala Untitledoo.jpg

കായംകുളം : കഥാപ്രസംഗ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന സുപ്രസിദ്ധ കാഥിക കായംകുളം വിമലയേ കായംകുളം കേന്ദ്രമാക്കി പ്രവർത്തിക്കു ന്ന  സാമൂഹിക സാംസ്കാരിക സംഘടനയായാ SANMA കൂട്ടായ്‌മയും കരീലകുളങ്ങര കേന്ദ്രമായ് പ്രവർത്തിക്കുന്ന ചിലങ്ക സാംസ് കാരിക വേദിയും സംയുക്തമായ് ആദരിക്കുന്നു .

Advertisment

കായംകുളം കായലോര വിശ്രമ കേന്ദ്രത്തിന് സമീപമുള്ള SNDP യോഗം ഹാളിൽ 2024 ഏപ്രിൽ 2  രാവിലെ 9.30ന് നടക്കുന്ന അനുമോദന ചടങ്ങ് ഫിഷറീസ് സാംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ  ഉദ്ഘാടനം ചെയ്യും .

കേരളത്തിലെ മുഖ്യ കലാകാരൻമാർ പങ്കെടുക്കുന്നചടങ്ങിൽ വെച്ച് കഥാപ്രസംഗ രംഗത്ത് 
50 വർഷം പൂർത്തിയാക്കുന്ന  സുപ്രസിദ്ധ കാഥിക കായംകുളം വിമലയേ ആദരിക്കും .

എഴുത്ത് കാരിയും കവിയുമായ മായവാസുദേവൻ പ്രസിഡന്റും സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ലാജി സെക്രട്ടറിയുമായ SANMA കൂട്ടായ്മ ഇതിനോടകം കായംകുളത്തും പരിസരപ്രദേശങ്ങളിലുമായി ഒട്ടനവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളും പ്രദർശന പരിപാടികളും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചുട്ടുള്ളവരെ ആദരിക്കൽ ചടങ്ങുകളും മറ്റും നടത്തി ജന ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisment