/sathyam/media/media_files/RJ8xFzHc525nrIM61Few.jpg)
തിരുവനന്തപുരം: കേരളത്തില്‍ കാലവർഷത്തിന് ശക്തി കുറഞ്ഞു. ഇന്ന് തെക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ടെങ്കിലും അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും. അടുത്ത മാസം രണ്ടാം വാരത്തോടെ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രാവിലെ തന്നെ മിതമായ മഴ ലഭിക്കും.
ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് താഴ്‌ന്നിട്ടില്ലാത്തതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.
അതേസമയം മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പരീക്ഷകള്‍ക്കും മാറ്റമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us