വഴിതെറ്റി വന്ന രോഗിയായ അന്യസംസ്ഥാനകാരി ആരോഗ്യവതിയായി നാട്ടിലേക്ക് മടങ്ങി

ട്രയിന്‍ ജൂണ്‍ 1 ന് കായംകുളത്ത് എത്തിയപ്പോള്‍ ട്രയിനില്‍ നിന്ന് ഇറങ്ങി ആരോഗ്യസ്ഥിതി വഷളായി മലേറിയ പിടിപെട്ട മൂന്നര മാസം ഗര്‍ഭിണി കൂടിയായ സ്ത്രീയെ കായംകുളം പോലീസ് കായംകുളം സഖിയില്‍ പ്രവേശിപ്പിച്ചു. 

author-image
കെ. നാസര്‍
New Update
Untitledagan

ആലപ്പുഴ: മൂന്നര മാസം ഗര്‍ഭിണിയായ ബീഹാര്‍ പാറ്റ്‌നായില്‍ മഷാരുഹി' മാസൃതി കൈലി ചുക്കില്‍ ഷബാന പര്‍വീണ്‍ ( 35) ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണന്ന് പറഞ്ഞാണ് മെയ് 29 ന് സ്വന്തം വീട്ടില്‍ നിന്ന് ഏഴ് മാസം പ്രായമായ കുഞ്ഞുമായി പോകുന്നത്.

Advertisment

ട്രയിനില്‍ കയറി യാത്ര ചെയ്യവെ ഉറങ്ങിപ്പോയതാണന്നാണ് പര്‍വീണ്‍ പറയുന്നത്. ട്രയിന്‍ ജൂണ്‍ 1 ന് കായംകുളത്ത് എത്തിയപ്പോള്‍ ട്രയിനില്‍ നിന്ന് ഇറങ്ങി ആരോഗ്യസ്ഥിതി വഷളായി മലേറിയ പിടിപെട്ട മൂന്നര മാസം ഗര്‍ഭിണി കൂടിയായ സ്ത്രീയെ കായംകുളം പോലീസ് കായംകുളം സഖിയില്‍ പ്രവേശിപ്പിച്ചു. 

ജൂണ്‍ 2 ന് കായംകുളത്ത് നിന്നും ആലപ്പുഴ നഗരസഭ മഹിളാ മന്ദിരത്തില്‍ എത്തിച്ചപ്പോള്‍ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നു. ഹീമോഗ്ലോബിന്‍ 9 ല്‍ ആയിരുന്നു. മലേറിയ പിടിപെട്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ.സി.യു വില്‍ പ്രവേശിപ്പിച്ച ഷബാന പര്‍വീണ്‍ അബോര്‍ഷന് വിധേയമായി.

ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എം.എസ് നിഷയുടെയും വനിത പ്രൊട്ടക്ക് ഷന്‍ ഓഫീസര്‍ മായയുടെയും, മഹിള മന്ദിരം സൂപ്രണ്ട് നിഷാരാജിന്റെയും, ക്ഷേമകാര്യ സ്റ്റാന്റിംഗ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍നസീര്‍ പുന്നക്കല്‍ ചെയര്‍മാനായ മഹിള മന്ദിരം മാനേജ്‌മെന്റ് കമ്മിറ്റിയുടേയും സംരക്ഷണത്തില്‍ ആരോഗ്യവതിയായി ആശുപത്രി വിട്ട ശേഷം മഹിള മന്ദിരം അധികൃതര്‍ പുതുവസ്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള ചികിത്സകളും നല്‍കി.

Untitledagan

തുടര്‍ന്നു ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വണ്‍ സ്റ്റോപ്പ് - പാറ്റ്‌ന വണ്‍ സ്റ്റോപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഷബാന പര്‍വീണ്‍ കാണാതായതു സംബന്ധിച്ച പാറ്റ്‌ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു മൂലം ബന്ധുക്കളെ കണ്ട് പിടിക്കാന്‍ കഴിഞ്ഞു.

76 വയസ്സുള്ള അമ്മ ഫാത്തിഹത്തൂണ്‍, അവരുടെ മൂത്തമകന്‍ എം.ഡി. ലത്തീഫുമായി ആലപ്പുഴയില്‍ എത്തി നിയമനടപടികള്‍ പൂര്‍ത്തീകരിക്കും വരെ അമ്മയെ മഹിള മന്ദിരത്തിലും സഹോദരനെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലേക്ക് താമസിക്കാനുള്ള സൗകര്യം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍ ബി.നസീര്‍ എന്നിവര്‍ ചേര്‍ന് ഏര്‍പ്പെടുത്തിയിരുന്നു.

ഷബാന പര്‍വീണിന്റെ ഭര്‍ത്താവ് നാട്ടില്‍ തുന്നല്‍ പണിക്കാരനാണ്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്നും കുര്‍ള ട്രയിനില്‍ പാറ്റ്‌നക്കുള്ള ടിക്കറ്റും, യാത്ര ചിലവിനുള്ള പണവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നക്കല്‍ ഇവരെ ഏല്പിച്ചു യാത്രയാക്കി.

Advertisment