/sathyam/media/media_files/coTRsHUbSooTzATKjNgO.jpg)
കായംകുളം: സമഗ്ര ശിക്ഷാ കേരള കായംകുളം ബി.ആർ.സി.യും കായംകുളം കാദീശ കത്തീഡ്രൽ യുവജന പ്രസ്ഥാനവും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്കായുള്ള ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു.
കായംകുളം ബി ആർ സി ഓട്ടിസം സെന്ററിൽ കായംകുളം ബി.പി.സി. ദീപ.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാദീശാ കത്തീഡ്രൽ അഡ്വൈസർ ഫാദർ ബിനു ഈശോ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫാ.കോശി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ.ജോബ് റ്റി.ഫിലിപ്പ്, കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി ഡാനിഷ് വർഗീസ് ട്രഷറർ :അലൻ കെ.എബ്രഹാം യുവജന പ്രസ്ഥാനം മാവേലിക്കര ഭദ്രാസന ഓഡിറ്റർ :ഏകാസ് ഫിലിപ്പ്. എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജി.എംയോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. കായംകുളം ചേത ന കുട്ടികൾക്ക് ക്രിസ്മസ് മധുരം നൽകി. കദീശ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ അംഗങ്ങളുടെ ക്രിസ്മസ് വിരുന്ന് ,ക്രിസ്മസ്കരോൾ, ഗാനങ്ങൾ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us