ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും കൊണ്ടുപോയ സ്‌കൂട്ടര്‍ തിരികെ നല്‍കാത്ത കേസില്‍ യുവാവ് പിടിയില്‍. തൃക്കൊടിത്താനം വിഷ്ണുഭവനത്തിൽ വിഷ്ണു(31)വാണ് പിടിയിലായത്.
സ്കൂട്ടർ വിൽക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. മുള്ളിക്കുളങ്ങര ഉമ്പർനാട് സ്വദേശിയുടേതായിരുന്നു സ്‌കൂട്ടര്‍. വാഹനം ഓടിച്ചു നോക്കാനായി വാങ്ങിയശേഷം വിഷ്ണു സ്‌കൂട്ടറുമായി പോവുകയായിരുന്നു.