മദ്യലഹരിയില്‍ വാക്കേറ്റം, യുവാവിനെ കുത്തി ! പ്രതി പിടിയില്‍

വിഷ്ണുവിനെ ഫാറൂഖ് കുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ ഫറൂഖും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
faruq vishnu

ഹരിപ്പാട്: യുവാവിനെ കുത്തി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍. വീയ്യപുരം പായിപ്പാട് കടവില്‍ വീട്ടില്‍ ഫാറൂഖിനെ (26) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പ്രതിമുഖം ജംഗ്ഷന് വടക്ക് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (23) വിനാണ് കുത്തേറ്റത്. 

Advertisment

 സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കടയില്‍ നിന്ന വിഷ്ണുവിനെ ഫാറൂഖ് കുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ ഫറൂഖും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ഫാറൂഖ് വിഷ്ണുവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment