ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പുന്നപ്ര നവാസ് മൻസിലിൽ നവാസിന്റെ മകൻ മുഹമ്മദ് ഇജാസ് (24) ആണ് മരിച്ചത്. ഇജാസ് ബൈക്കിൽ പോകവെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടപ്പള്ളിക്ക് സമീപം ഇന്നലെ രാവിലെ 10.15ന് ആയിരുന്നു അപകടം.
ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ജീജ സഹോദരൻ: താരീഖ്.