ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും എസ്‌ഡിപിഐ വിട്ടുനിൽക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sdpi

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നും എസ്‌ഡിപിഐ വിട്ടുനിൽക്കും എന്ന്  എസ്‌ഡിപിഐ പിറവം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാജി കാഞ്ഞിരമറ്റം പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ ആറാം വാർഡിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് എതിരെയാണ്  എസ്‌ഡിപിഐ മത്സരിച്ചത്.  

എസ്‌ഡിപിഐ യെ  ജനങ്ങൾ തിരഞ്ഞെടുത്തത് ഇരുമുന്നണികളുടെയും പ്രവർത്തനങ്ങളിലെ വീഴ്ചകൾ ജനമദ്ധ്യത്തിൽ തുറന്നുകാട്ടിയതിനെ തുടർന്നാണ്. 

വാർഡിൻ്റെ സമഗ്ര വികസനത്തിനും  ജനക്ഷേമപ്രവർത്തനങ്ങൾക്കുമാണ് പാർട്ടി ഊന്നൽ നൽകുന്നതിനാലാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്  സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും എസ്‌ഡിപിഐ വിട്ടുനിൽക്കാൻ തീരുമാനിച്ചത് എന്നും ഷാജി കാഞ്ഞിരമറ്റം വ്യക്തമാക്കി. 

എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കെബീർ  കോട്ടയിൽ, മണ്ഡലം സെക്രട്ടറി അബ്ദുൽ റഫീഖ്, ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷമീർ  ആമ്പല്ലൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment