കോടനാട് മാസ്റ്റേഴ്സ് ആർട്ട് ഗാലറിയിൽ കുട്ടികൾക്കായി ഏകദിന ചിത്രകലാക്യാമ്പ് 29ന്

New Update

പെരുമ്പാവൂർ: ചിത്രകാരനും സാഹിത്യകാരനും റിട്ട. അദ്ധ്യാപകനുമായ, കുറുപ്പംപടി തുരുത്തിയിലെ 74 വയസ്സുള്ള കൃഷ്ണനാരായണൻ കരിപ്പേലിൽ മാഷിന്റെ കോടനാട് മേനോൻ കവലയിലെ മാസ്റ്റേഴ്സ് ആർട്ട് ഗാലറിയിൽ (കോടനാട് ആനക്കളരിയ്ക്കു സമീപം) ചൊവ്വാഴ്ച, വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ നൂറ്റിയെഴുപത്തിയേഴാമത് ജന്മദിനാഘോഷവേളയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള സൗജന്യ ഏകദിന ചിത്രകലാക്യാമ്പും നടക്കും.

Advertisment

publive-image

29ന് രാവിലെ 9ന്  ആരംഭിക്കുന്ന ക്യാമ്പ്  വൈകിട്ട് 5ന് സമാപിക്കും. കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മായ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്യും.

publive-image

 ചിത്രകാരനും ഫോട്ടോഗ്രഫറുമായ അനിൽ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. പതിനഞ്ചു വയസ്സിൽ താഴെയുള്ള ചിത്രകലാഭിരുചിയുള്ള കുട്ടികൾക്കായി പഠനക്ലാസ്, പരിശീലനം, പ്രദർശനം, മത്സരം, സമ്മാനദാനം എന്നിവയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

publive-image

publive-image

publive-image

Advertisment