അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ ഓഫീസ് കെട്ടിടത്തിന് ശിലാന്യാസം നടത്തി

New Update
c64abc88-0280-4097-beaf-84a3bd7b371d

പെരുമ്പാവൂർ: അയ്മുറി ശിവക്ഷേത്രത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടാമത്തെ ഗോപുരകവാടം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ഇടതുവശത്ത് പ്രദക്ഷിണവഴിയോടു ചേർന്നാണ് നിർമ്മാണം.

Advertisment

6146fa4b-484d-4228-88ba-f2c608c394e0

ക്ഷേത്രം തന്ത്രി ചേലാമറ്റം തോട്ടാമറ്റം സുബ്രഹ്മണ്യൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കോൽക്കുഴി ഇല്ലം ജിതേഷ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വാസ്തുപൂജകൾക്കുശേഷം, അയ്മനം ദേവസ്വം ട്രസ്റ്റ് പ്രസിഡൻ്റ് പി.എൻ. പുരുഷോത്തമൻ കർത്താ ശിലാന്ന്യാസം നടത്തി.

37ed4db3-a2c4-424b-85f0-c18f93a8e568

കൂടാലപ്പാട് സ്വദേശി കളമ്പാട്ടുകുടി മണി ആചാരിയുടെ മേൽനോട്ടത്തിലാണ്  നിർമ്മാണജോലികൾ നടക്കുക. ചടങ്ങിൽ ക്ഷേത്രം ഉപസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

43c909cb-2a6d-486a-8a67-51042ef46f29

Advertisment