പെരുമ്പാവൂർ: പെരുമ്പാവൂർ പട്ടണമധ്യത്തിലെ ചരിത്രപ്രസിദ്ധമായ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് സന്ധ്യയ്ക്ക് ചുറ്റുവിളക്കോടെ മഹാദീപാരാധന നടന്നു.
/sathyam/media/media_files/9pYzJFfCRuPEhUIa8rZL.jpg)
മണ്ഡലമാസത്തിലെ ആദ്യദിനം തന്നെ ഭക്തജനങ്ങളുടെ നല്ല തിരക്കായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഈ ക്ഷേത്രം വടക്കുദിക്കിൽ നിന്നുള്ള ഭക്തരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ്.
/sathyam/media/media_files/hMPLW6qI40bsEpfRAZAb.jpg)
വെള്ളിയാഴ്ച വൈകീട്ടു മുതൽ കെട്ടുനിറ നടക്കുന്നുണ്ട്. ഗുരുസ്വാമിമാരുടെ ഒരു സംഘം എല്ലാവർഷവും ഇതിനായി ഇവിടെ ഉണ്ടാകാറുണ്ട്. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പ്രത്യേക ബസ്സ് ആദ്യദിവസം തന്നെ ശബരിമല സർവ്വീസ് ആരംഭിച്ചു. ക്ഷേത്രച്ചടങ്ങുകൾക്കു ശേഷം സംഗീതാരാധനയും ചിന്തുപാട്ടും ഉണ്ടായിരുന്നു.
/sathyam/media/media_files/eIZXUMpKsNjFnIsyQRkZ.jpg)