'കാരവനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീ വിമോചന പ്രസംഗം നടത്തുന്നവരുമല്ല ഞങ്ങൾ, ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല'; തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്ന് ബി ഉണ്ണികൃഷ്ണന്‍

New Update
unnikrishnan

കൊച്ചി: ഡബ്യൂസിസിയെ പരോക്ഷമായി വിമർശിച്ച് ഫെഫ്കയുടെ ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സം​ഗമത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisment

ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്. തൊഴിലിടത്തിലിറങ്ങി സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ് തങ്ങൾ.

'ഫെഫ്ക സ്ത്രീ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്ന് പല തവണ വിമർശനം ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ സൈബര്‍ സ്‌പെയിസിന്റെ സുഖ ശീതളമയിലിരുന്ന് സ്ത്രീവാദം പറയുന്നവരോ കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരോ അല്ല ഞങ്ങൾ.

തൊഴിലിടത്തിലിറങ്ങി ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ്. ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല. തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.