'ബെഡ് ടു ചെയർ' വിശ്വജ്യോതിയിലെ സാങ്കേതിക പ്രദർശനത്തിലെ താരം. കിടപ്പുരോഗികൾക്ക് ആശ്വാസമായി വീൽ ചെയർ കം ബെഡ് നിർമ്മിച്ച് വിശ്വജ്യോതി കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ

New Update
bed to chair

വാഴക്കുളം: കിടപ്പുരോഗികൾക്ക് ആശ്വാസമായി വീൽ ചെയർ കം ബെഡ് നിർമ്മിച്ച് വാഴക്കുളം വിശ്വജ്യോതി കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ. 

Advertisment

വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് വർക്കിൻ്റെ ഭാഗമായാണ് വീൽചെയർ കം ബെഡ് നിർമ്മിച്ചത്.

വളരെ എളുപ്പത്തിൽ ബെഡ് വീൽചെയറായി മാറ്റി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച കാലാനുസൃതമായതും, കിടപ്പുരോഗികൾക്ക് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുമായ ഒരേസമയം കട്ടിലും പരസഹായമില്ലാതെ വീൽ ചെയറും ആയി മാറ്റാവുന്നതുമായ "ബെഡ് ടു ചെയർ" എന്ന ഈ ഉപകരണം മൊബൈൽ ഫോൺ ഉപയോഗിച്ചും നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 

വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കും ലഭ്യമാക്കാൻ സാധിക്കും.

Advertisment