അയ്മുറിയിൽ ഭാരത് അരി വിതരണം ചെയ്തു; പത്തു കിലോയ്ക്ക് 340 രൂപ മാത്രം

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
G

പെരുമ്പാവൂർ: കേന്ദ്രസർക്കാരിന്റെ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൂപ്പറേറ്റിവ്

Advertisment

publive-image

കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ കുറഞ്ഞ നിരക്കിലുള്ള ഭാരത് അരി ശനിയാഴ്‌ച അയ്മുറിയിൽ വിതരണം ചെയ്തു.


10 കിലോ വെള്ളയരിയടങ്ങിയ ബാഗിന് 340 രൂപയാണ് വില. അയ്മുറിയിൽ ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗത്തിനെതിർവശം ലോറിയിലായിരുന്നു വിതരണം.


publive-image

പൊതുവിപണിയിൽ അരിവില ദിവസേന കുത്തനെ കൂടിക്കൊണ്ടിരിയ്ക്കുമ്പോൾ, ഭാരത് അരി ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാകുന്നുണ്ടെന്ന് വാങ്ങാനെത്തിയവർ പറഞ്ഞു. 

Advertisment