ബൈക്കപകടത്തിൽ യുവാവിന് ദാരുണ മരണം

ഇടക്കൊച്ചി പാലത്തിനും അപ്രോച്ച് റോഡിനുമിടയിലുള്ള ഉയര വ്യത്യാസം കാരണം നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു.

New Update
accident

കൊച്ചി:ഇടക്കൊച്ചി പാലത്തിന്‍റെ അപ്രോച്ച് റോഡിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

Advertisment

 എറണാകുളം രാമേശ്വരം തെക്കുംപുറം വീട്ടിൽ സോണി വിൻസെന്‍റിന്‍റെ മകൻ ആന്‍റണി സാം വിൻസെന്‍റ്(20) ആണ് മരിച്ചത്.

 വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്.

ഇടക്കൊച്ചി പാലത്തിനും അപ്രോച്ച് റോഡിനുമിടയിലുള്ള ഉയര വ്യത്യാസം കാരണം നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ രാത്രി 11.30 ഓടെയാണ് എറണാകുളം വി.പി.എസ് ലേക് ഷോറിൽ യുവാവിനെ പ്രവേശിപ്പിച്ചത്. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ശനിയാഴ്ച പുലർച്ചെ 12.10ഓടെ മരണം സ്ഥിരീകരിച്ചു.

Advertisment