ബുൾബുൾ തരംഗ് , ദി ഭാരത് തരംഗ് ഡോക്യുമെന്ററിയുടെ പ്രകാശനം  കൊച്ചി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്നു.

ഇന്ത്യയുടെ സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന, ഗതകാല പ്രൗഢിയുടെ തന്ത്രിവാദ്യമായ ബുൾബുൾ തരംഗ് എന്ന സംഗീതോപകരണത്തിനുള്ള ഒരു സമര്‍പ്പണമായി സനു സത്യന്‍ തയ്യാറാക്കിയ ഈ ഡോക്യുഫിലിം സനൽ പോറ്റിയും ഉല്ലാസ് പൊന്നാടിയും ചേര്‍ന്നവതരിപ്പിക്കുന്നു

New Update
bul-bul

കൊച്ചി : സനു സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഭാരത് തരംഗും ആപ്ത ഭാരതി ഫൗണ്ടേഷനും ചേര്‍ന്ന് നിര്‍മ്മിച്ച " ബുൾബുൾ തരംഗ്, ദി ഭാരത് തരംഗ് "എന്ന ഡോക്യു ഫിലിമിന്റെ പ്രകാശനം ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് 
സിഎംഐ, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സാരഥികളായ പി പ്രകാശ്‌, രവി കുമാര്‍ ടി ജി, സനല്‍ പോറ്റി, ഉല്ലാസ് പൊന്നാടി എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

Advertisment

ഇന്ത്യയുടെ സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന,  ഗതകാല പ്രൗഢിയുടെ തന്ത്രിവാദ്യമായ ബുൾബുൾ തരംഗ് എന്ന സംഗീതോപകരണത്തിനുള്ള ഒരു സമര്‍പ്പണമായി സനു സത്യന്‍ തയ്യാറാക്കിയ ഈ ഡോക്യുഫിലിം സനൽ പോറ്റിയും ഉല്ലാസ്  പൊന്നാടിയും ചേര്‍ന്നവതരിപ്പിക്കുന്നു.

എഡിറ്റിംഗ് അനീഷ് സ്വാതിയും ക്യാമറ വിനോദ് ഗോപി,അഖില്‍ എന്നിവരും ആര്‍ട്ട് വിഭാഗം എം ജി രാജേന്ദ്രനും കൈകാര്യം ചെയ്തിരിക്കുന്ന ഈ ഡോക്യു ഫിലിം ഇന്ത്യയുടെ  സമൃദ്ധമായ സംഗീത പൈതൃകത്തെയും ബുള്‍ ബുള്‍ തരംഗിന്റെ പുനരുജ്ജീവനത്തെയും അടയാളപ്പെടുത്തുന്നു.

ചിത്രത്തിൽ ഉല്ലാസ്  പൊന്നാടിക്കൊപ്പം വിശ്രുത ബുള്‍ബുള്‍ തരംഗ്‌ വാദകാരായ റഷീദ് ഖാൻ, രാജേന്ദ്ര നായിക്, പുരുഷോത്തമ കാമത്ത് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ ബുള്‍ ബുള്‍ തരംഗ് സംഗീതജ്ഞരുടെ ആവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

bul-2

ജാപ്പനീസ് തൈഷോഗോട്ടോ എന്ന ഉപകരണത്തിൽ നിന്നാരംഭിച്ച്, ഇന്ത്യയിൽ ബുൾബുൾ തരംഗ് അല്ലെങ്കിൽ ശാഹി ബാജാ എന്ന പേരിൽ വികസിച്ച സംഗീതോപകരണത്തിന്റെ ചരിത്രയാത്രയും അതിന്റെ കലാപൈതൃകവും മനോഹരമായി ചിത്രീകരിക്കുന്നു.

പ്രദര്‍ശനോത്ഘാടനത്തിന്റെ ഭാഗമായി ,മധു വാര്യര്‍, ഉല്ലാസ് പൊന്നാടി എന്നിവര്‍ ചേര്‍ന്ന് കാവ്യ സന്ധ്യ അവതരിപ്പിച്ചു.

എം ടി അനുസ്മരണത്തിന്റെ ഭാഗമായി വരുന്ന ഡിസംബറില്‍  ബുള്‍ ബുള്‍ തരംഗിന്റെ അകമ്പടിയോടെ സനല്‍ പോറ്റി ഉല്ലാസ് പൊന്നാടി യുമൊത്ത് അവതരിപ്പിക്കുന്ന മഞ്ഞ് നോവലിന്റെ, വായനാവിഷ്കാര ത്തിന്റെ കര്‍ട്ടന്‍ റയിസര്‍ ചടങ്ങിന് മോടി കൂട്ടി.

ഇന്ത്യൻ തനത് സംഗീത പൈതൃകത്തിന്റെ പുനർജന്മത്തെയും സംസ്കാരിക പാരമ്പര്യത്തെയും ആഘോഷിക്കുന്ന ഈ ഡോക്യു ഫിലിം സംഗീതാസ്വാദകർക്ക് അപൂർവമായ അനുഭവമാകുമെന്ന് വി കെ കൃഷ്ണ കുമാര്‍  ഡോക്യുഫിലിമിന്റെ ആസ്വാദനാനുഭവം അവതരിപ്പിച്ചു കൊണ്ട്‌ പറഞ്ഞു.

ആപ്തഭാരതി ഫൗണ്ടേഷന്റെയും ഭാരത് തരംഗിന്റെയും നേതൃത്വത്തില്‍ ആവിഷ്കരിച്ച  സംസ്കാരിക ചലച്ചിത്ര പരമ്പരയുടെ ഭാഗമായാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.


Note : കൂടുതല്‍ വിവരങ്ങള്‍ക്ക് സനു സത്യനെ 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

Advertisment