Advertisment

'കള്ളന്‍ കപ്പലില്‍ തന്നെ' ! വയോധികയുടെ പിറകിലൂടെയെത്തി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു; യുവാവ് മാല മോഷ്ടിച്ചത് സ്വന്തം വീടിന് മുന്നില്‍വെച്ച്; സ്വര്‍ണമെന്ന് കരുതി കവര്‍ന്നത് മുക്കുപണ്ടം ! പിന്നാലെ 'കള്ളനെ' തിരയാന്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി; ഒടുവില്‍ പിടിയില്‍

തുടര്‍ന്ന് മോഷ്ടാവിനായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുമ്പോള്‍ ഇയാളും സജീവമായിരുന്നു. മോഷണസമയത്ത് പരിക്കേറ്റ വയോധിക ഈ സമയത്ത് ഷാജഹാന്റെ വീട്ടിലാണ് വിശ്രമിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
shajahan vadakkekara

കൊച്ചി: 80കാരിയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ മാതിരപള്ളി വീട്ടില്‍ ഷാജഹാനെ(28)യാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. സ്വന്തം വീടിന് മുന്നില്‍ വെച്ചാണ് ഇയാള്‍ വയോധികയുടെ മാല കവര്‍ന്നത്.

Advertisment

ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കൊറ്റട്ടാല്‍ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോണ്‍ക്രീറ്റ് റോഡിലാണ് സംഭവം നടന്നത്. വയോധികയുടെ പിന്നാലെയെത്തിയ ഇയാള്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല കവരുകയായിരുന്നു. സ്വര്‍ണമെന്ന് കരുതി കവര്‍ന്നത് മുക്കുപണ്ടമായിരുന്നു.

തുടര്‍ന്ന് മോഷ്ടാവിനായി നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുമ്പോള്‍ ഇയാളും സജീവമായിരുന്നു. മോഷണസമയത്ത് പരിക്കേറ്റ വയോധിക ഈ സമയത്ത് ഷാജഹാന്റെ വീട്ടിലാണ് വിശ്രമിച്ചത്.

ഷര്‍ട്ടിടാതെ മുണ്ട് മാത്രം ധരിച്ചെത്തിയ ആളാണ് മാല പൊട്ടിച്ചതെന്ന വയോധികയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നാണ് മാല മോഷ്ടിച്ചത് ഷാജഹാനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വീടിന് പിന്നിലെ ഒരു ബക്കറ്റിലായിരുന്നു മാല ഒളിപ്പിച്ചത്.

 

Advertisment