ചേലാമറ്റം കോട്ടയിൽ ശാസ്താക്ഷേത്രത്തിൽ 11,12 തീയതികളിൽ അഷ്ടമംഗല ദേവപ്രശ്നം

New Update

പെരുമ്പാവൂർ : ചേലാമറ്റം പ്രദേശത്തെ പ്രസിദ്ധമായ വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ അനവധി വ്യാഴവട്ടങ്ങൾക്കുശേഷം അഷ്ടമംഗല ദേവപ്രശ്നം നടക്കുന്നു. ഓഗസ്റ്റ് 11,12 (ഞായർ, തിങ്കൾ) തീയതികളിലായി ജ്യോതിഷപണ്ഡിതൻ ഏഴക്കരനാട് അച്യുതൻ നായരുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം.

Advertisment

പണ്ട് നാടുവാഴികളായ കോട്ടയിൽ കർത്താക്കന്മാർ എന്ന ജന്മികുടുംബത്തിന്റെ ഭരദേവതാസ്ഥാനമായിരുന്നു ഇത്. ഇവരുടെ വാസസ്ഥാനമായിരുന്ന കോട്ടയ്ക്കകത്തെ അറയിൽ വച്ചു പൂജിച്ചിരുന്ന ശാസ്താവും പരദേവതയായ ഭഗവതിയും ആണ് പ്രധാനമായുണ്ടായിരുന്നത്. പിന്നീട് ക്ഷേത്രം നാട്ടുകാരേറ്റെടുത്തതാണ് വികസനപ്രവർത്തനങ്ങൾ നടത്തി പുനഃരുദ്ധരിച്ചത്.

publive-image

ഗണപതി, സുബ്രഹ്മണ്യൻ, മഹാദേവൻ എന്നിവരെക്കൂടി പിന്നീട് ഉപദേവതാസ്ഥാനങ്ങൾ പണിത് പ്രതിഷ്ഠിച്ചു. ചേലാമറ്റം കൃഷ്ണവിലാസത്തിൽ (യശഃ) പി. ഡി. രാമകൃഷ്ണ മേനോൻ എന്ന നിസ്തുലഭക്തന്റെ പരിശ്രമഫലമായാണ് നാശോമുഖമായിക്കിടന്ന ക്ഷേത്രസങ്കേതത്തിന് പുനരുജ്ജീവനം കൈവന്നത്.

കൂവപ്പടി ചെറുകുട്ട മനയിൽ ജയദേവൻ പോറ്റിയാണ് ക്ഷേത്രം മേൽശാന്തി. മകരവിളക്കാണ് പ്രധാന ഉത്സവാഘോഷം. ദേവപ്രശ്നത്തിൽ പങ്കെടുക്കാനായി ജ്യോത്സ്യന്മാരായ പാലക്കാട് പാടൂർ പ്രമോദ് പണിയ്ക്കർ, കരുമാല്ലൂർ ശ്രീനാരായണൻ (സുധി) എന്നിവരും എത്തുന്നുണ്ട്.

Advertisment